Thursday 11 February 2016

മഴയും മാങ്ങയും

Hello,

It is sometime since my last post. Also me changed foot to (Complaws.blogspot.comfor posting the whole Companies Act 2013 in Malayalam. After that it has been published works which have been shared elsewhere. So creativity here took a back seat, if it is!

Today I have a post in Malayalam. I am tempted to use this blog for both. Others not familiar with it, please pardon.

This post I dedicate to my friend who was inspired to recite an whole poem of G , when I scribbled some lines of this.   To be back reading " ഇന്നു ഞാന്‍ നാളെ നീ " was really bewildering.

To Her when it rained......

09.02.2016 /08.48 p m //ATTINGAL

മഴയും മാങ്ങയും

ഒരു മഴ ചാറുന്നുണ്ടാറ്റിങ്ങലിപ്പോ ളെ-

ന്നാലുമതികഠിനമീപ്പകലുകള്‍;

രാത്രി നീറുന്ന താപം;

ഇനിയുമുണ്ടാം മഴയെങ്കിലതു മകര

മീയാഴ്ച കൂടി കഴിഞ്ഞിട്ടുപോരേ?

മകരമറുതിയാകുമപ്പോ ള്‍

മുടിയുന്ന മലയാളമല്ല; കുപ്പയി ല്‍

മാണിക്യമേവും, കുംഭ മാസപ്പക ര്‍ച്ചയ്ക്ക് പോരും

മഴയുറയ്ക്കുന്നു മാറുന്നു കാലം

മാമ്പൂക്കളാകെപ്പൊഴിയുന്ന വര്‍ഷം.



കണ്ണിമാങ്ങകള്‍ കായ്ച്ചെങ്കിലെന്നോര്‍ത്തു

കാത്തിരിക്കുവോനീവഴിക്കണ്ണുമായ്

പച്ചമാങ്ങയും മുളകുമുപ്പും ചേര്‍ത്തു

കാറകലുന്ന വേനലി ല്‍ തിന്നുവാ ന്‍

പാഠം മടക്കിയോടുന്ന മേടം വന്നാ ല്‍

വീടുകെട്ടുന്ന പച്ചടിക്കാലത്തു

മഴ ചാറുന്നതു തോനെ നനഞ്ഞാലും

പനിയൊന്നു വന്നാലുമില്ല സാരം

പാടത്തു വീണതെല്ലാം പെറുക്കുന്ന നേരത്തു

ക്ടാവിനല്‍പ്പം പുല്ലുമാകാം, വൈകുന്നേരം



പറ വരുന്നുണ്ടു പനയോലക്കൈ വാഴ-

പ്പഴമുപ്പുമാങ്ങയുമാനയ്ക്കു നല്‍കണം

വെള്ളമേറ്റി മറിഞ്ഞു നീന്തിക്കര

യേറുവാനറച്ചാറ്റി ല്‍ തിമിര്‍ക്കുന്ന

വേനലല്ലേ വരുന്നത് മണ്ണിതി ല്‍

മാങ്ങയില്ലാതെന്തു മീനവും മേടവും?

മഴയുറയ്ക്കുന്നു മാറുന്നു കാലവും

മാമ്പൂക്കളാകെപ്പൊഴിയുന്ന വര്‍ഷവും

ഇനിയുമുണ്ടാം മഴയെങ്കിലതു മകര

മീയാഴ്ച കൂടി കഴിഞ്ഞിട്ടുപോരേ?

*   *   *
ഒരു പഴമൊഴിയോര്‍ത്ത്:
“മകരത്തില്‍ മഴ പെയ്താ ല്‍ മലയാളം മുടിയും
കുംഭത്തില്‍ മഴ പെയ്താ ല്‍ കുപ്പയിലും മാണിക്യം”


*   *   *