ആദിത്യ ഹൃദയം
അൽപം രാമായണ ചിന്തകൾരാമ രാവണ യുദ്ധം അതിൻ്റെ സ്വാഭാവിക സമാപ്തിയോട് അടുക്കുകയാണ്. ഇന്ന് മിക്കവാറും രാവണൻ സൂര്യാത്മജാലയത്തിന്നായി യാത്രയാകും.
എ ഡി ഹരി ശർമ്മ 1969 ൽ അദ്ധ്യാത്മ രാമായണത്തിന് ആമുഖം എഴുതിയതായി കാണപ്പെടുന്നു. യുദ്ധകാണ്ഡത്തിൻ്റെ തുടക്കത്തിൽ പറയുന്നത് ശ്രീ എഴുത്തച്ഛൻ വാൽമീകി രാമായണത്തെ അവലംബിച്ചാണ് അത് എഴുതിയത് എന്നാണ്. അതായത്, സുന്ദരകാണ്ഡം വരെ യഥാർത്ഥ അദ്ധ്യാത്മരാമായണം ആണ് പിന്തുടരുന്നത്. അദ്ധ്യാത്മരാമായണം എഴുതിയത് ആരെന്ന് നിശ്ചയം ഇല്ല.
ഇത് പറയുന്നത് എന്തിന് എന്ന് നോക്കുക.
മഹാവീര പരാക്രമനാണ് രാവണൻ. യുദ്ധത്തിൽ രാമനെപ്പോലും ഒരുവേള നിഷ്പ്രഭനാക്കുന്നുണ്ട്. എന്നാൽ തക്ക സമയത്ത് അഗസ്ത്യ മുനി (അഗസ്റ്റിൻ എന്ന പേരിനോട് ഉള്ള സാമ്യം രസകരമല്ലേ!) വന്ന് ആദിത്യ ഹൃദയ മന്ത്രം ഉപദേശിക്കുന്നു.
അതിൻ്റെ തുടക്കത്തിൽ തന്നെ പറയുന്നത് ശ്രദ്ധിക്കുക.
“ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
രക്ഷിപ്പതും നിജ രശ്മികൾ കൊണ്ടവൻ
ഭക്ഷിപ്പതുമവൻ കല്പകാലാന്തരേ!”
ഇന്ന് നമുക്ക് ക്ഷീരപഥം അനേകം സൗരയൂഥങ്ങ ളിൽ ഒന്ന് മാത്രം ആണെന്നേ അറിയാവൂ. സൗരയൂഥാന്തര യാത്ര ഇരുണ്ട ഗഹ്വരങ്ങളിലൂടെ (Black Holes) സാദ്ധ്യമായേക്കാം എന്ന് ഊഹിക്കുകയാണ്. എന്നാൽ ഋഷിവര്യൻ്റെ കാലത്ത് ഒരേയൊരു സൂര്യനാണ് എല്ലാ ലോകങ്ങൾ ക്കും പ്രകാശവും ഊർജ്ജവും പകരുന്നത്. അതായത് നാമടക്കം എല്ലാ ജീവികളും സൂര്യനെ ആശ്രയിക്കുന്നു.
അതേ സൂര്യൻ കല്പാന്തകാലത്തിന് ശേഷം ഭക്ഷിക്കുക എങ്ങനെ ആണ്? അത് ശരിയാണെന്ന് ശാസ്ത്രം കണ്ടെത്തി. സൂര്യൻ വെള്ളക്കുള്ളനായും ശേഷം എല്ലാ ഗ്രഹങ്ങളേയും വിഴുങ്ങുന്ന ഒരു കാലവും വരും.
അഗസ്ത്യ മുനി അല്ലെങ്കിൽ രാമായണ ചരിതകാരന് എങ്ങനെ അത് മനസ്സിലായി?
രാമായണം കാവ്യകഥനം മാത്രം ആണെങ്കിൽ തന്നെ അതിൽ അദ്ധ്യാത്മരാമായണം ഭാവങ്ങളുടെ സമരം ആണ്. അതുകൊണ്ട് അത് കാലാതിവർത്തിയായി നിൽക്കും.
പ്രപഞ്ച സ്രഷ്ടാവായി അല്ല മറിച്ച് അത് തന്നെ ആണ് അതിൻ്റെ നിയമങ്ങൾ ആണ് ഈശ്വരൻ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ആണ് ധർമ്മഗ്രന്ഥങ്ങൾ എക്കാലവും പറഞ്ഞിട്ടുള്ളത്. എന്തിന് (Why?) എന്ന ചോദ്യത്തിന് ഉള്ള മറുപടി, അത് ഇന്നും രഹസ്യം ആയി നിൽക്കുന്നു.
നിലവിലുള്ള പല മതങ്ങളും പറയുന്ന ദൈവം മനുഷ്യൻ്റെ ആഗ്രഹം മാത്രം ആണ്. അങ്ങിനെ ഒന്നില്ല. അദ്ധ്യാത്മരാമായണം പറയുന്നത് ഇതെല്ലാം നമ്മുടെ തോന്നൽ അഥവാ മായ ആണെന്ന് ആണ്. ജന്മം കൊണ്ടത് കൊണ്ട് നമുക്ക് മരണം വരെ ഇത് യാഥാർത്ഥ്യം ആണ്. എന്നാൽ എന്തിന് എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. അതുകൊണ്ട് മായ ആപേക്ഷികം ആണ്. നമ്മൾ ഉള്ളത് കൊണ്ട് നമുക്ക് ദൈവവും ഉണ്ട്. എന്നാൽ പ്രപഞ്ച യാത്രയിൽ ഇത് നിസ്സാരമായ, സംഭവം പോലും അല്ലാത്ത ഒരു കാര്യം!
ക്വാണ്ടം സിദ്ധാന്തത്തിൻ്റെ ഫല പ്രാപ്തിക്ക് ശേഷവും നമ്മൾ സത്യത്തിന് ബഹുദൂരം അകലെ ആകാനാണ് സാദ്ധ്യത. യാത്ര ഇനിയുമുണ്ട്.
15.08.2026
No comments:
Post a Comment