ഹേമന്തമെത്തി
തുടങ്ങീ തുലാവര്‍ഷമിന്നലെസ്സന്ധ്യയോടെ,
ഇടിയും മിന്നലും ചേര്‍ന്നേങ്ങള്‍ക്ക് ദീപാവലി.
മതിയെത്തും വരെപ്പെയ്തില്ല മനസ്സിലും,
മഴ പെയ്തലിയാതെ മടങ്ങുമോ ഹേമന്തവും?
·
* * *
October 31, 2016 Morning notes above....
Waited till end of November..December started, still no Rain....December 3, 2016
Waited till end of November..December started, still no Rain....December 3, 2016
വേനലൊക്കും വെയിലും നവംബറും
വൃശ്ചികം പാതി, കത്തും ഡിസംബറും
കാണുന്നിെല്ലാെരാറ്റ മേഘം പോലും
കിണറുക ള്‍ വറ്റി; കാര്‍ത്തികയ്ക്കും മുന്‍പേ.
·
* * *
സന്ധ്യയെത്തും മുന്‍പേ കോളുകെട്ടും പൂര്‍വ-
ദിക്കി ല്‍ മിന്നലും ഢംഭേരിയും,
തിമി ര്‍-
-ത്താര്‍ത്തുപെയ്യുന്ന
വര്‍ഷ നാദം, ഞെട്ടി-
ക്കാതുപൊത്തുന്ന വെള്ളിടി വട്ടവും.
·
* * *
ഞാന്‍, ജാതനായിട്ടര നൂറ്റാണ്ടെത്താറായി;
കേള്‍വിയിലില്ല വര്‍ഷമില്ലാത്തുലാം,
ആരുമൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല
ആര്‍ക്കും വേണ്ടാത്ത കാലമായോ, മഴ?
·
* * *
No comments:
Post a Comment