ഓണമെന്നു നീയും പോണമെന്നു ഞാനും
കാറ്റടിക്കുന്നോ, നറുനെല്ലിന്‍റെ മണമോ,യെന്തോ;
ഓര്‍മയിലുരസുന്നൂ പച്ചനെല്ലിന്റെയോല,
വെയിലേറ് കണ്ടാ ല്‍ തോന്നും നിലാവുപാടം നീളെ;
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
വടിയെവിടെയെടുക്കട്ടെ ഞാ ന്‍,
കുട നീയുമെടുത്തോളൂ,
കോടിക്കു മുണ്ടെവിടെ,
ഉടുപ്പു നീട്ടൂ, വര്‍ഷം;
കര്‍ക്കിടകം കഴിഞ്ഞിട്ടും മഴയുടെ ലാളനയുണ്ട്;
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
ചിലപ്പോള്‍ വെള്ളം തത്തി മറിഞ്ഞ നെല്ലിന്‍ തുമ്പില്‍,
നനഞ്ഞ മുത്തും പേറി നിറഞ്ഞ വരമ്പു ചാടി,
അരിപ്പൂ, ഊര ന്‍, പല നിറമറിഞ്ഞു നല്‍കും പാടം,
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
ഉത്രാട രാത്രിയുമെത്തും തിങ്കളും പൂക്കളമേറി,
തുമ്പപ്പൂവിമ്പം നിറയും, തൃക്കാക്കരയപ്പനു ചുറ്റും
മീനാങ്കണ്ണിനിറയ്ക്കും മനസ്സിലും മായക്കാഴ്ച,
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
നടന്നു പോകെക്കണ്ടാ ല്‍ വേലിപ്പൂ പറിച്ചു പോകാം,
വെളുത്ത കരിങ്ങലം മണത്തു നോക്കാം, ചോപ്പും,
കനകാംബരം, നീേലം, വെളുപ്പും നിറയ്ക്കണം,
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
കാശിത്തുമ്പ കളങ്ങ ള്‍, കമ്മല്‍പ്പൂ നക്ഷത്രങ്ങ ള്‍
ചെത്തിപ്പൂ വട്ടം ചുറ്റും, കളത്തിലോ ചിരിച്ചു നിറയും
പച്ചയാലാരോ ഒരു നിറ, മന്ദാരം നിറഞ്ഞ വെള്ള,
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
ഉതിര്‍ത്ത വാടാമല്ലി, നിറഞ്ഞ കോളാമ്പിയിത ള്‍,
ഇറുത്ത മുക്കുറ്റിപ്പൂ, വറുത്ത പൊടിയും കളവും.
മത്തപ്പൂക്കുട ചൂടുന്ന
തൃക്കാക്കരയപ്പന്‍ കേമന്‍,
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
നിരന്ന പൂ തൊട്ടാവാടി; വിടര്‍ന്ന പൂ ചെമ്പരത്തി;
നിറന്നതു കദളിയും, പരന്നതു മഷിപ്പച്ച;
തുടുത്തതു രാജമല്ലി; മഞ്ഞക്കും ചുവപ്പിനും;
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
“അരുതരുതു നിവരല്ലേ, അനങ്ങാതെ കിടക്കൂയീ,
മരുന്നുമിറക്കൂ, തെല്ലു നേരത്തിലുറങ്ങീടാം.
വേണ്ടതു വേണ്ട നേരം തോന്നുന്നോര്‍ക്കാണു കാണം;
വേറിട്ടു നിന്നാലെന്നും ഓണമോ കാണാക്കാഴ്ച”
ഓണമെന്നു നീ പറയുന്നു, പോണമെന്നു ഞാനും.
·
* * *
(August 2017)